ADVERTISEMENT

‘ഗോള്‍ഡ്’ എന്ന പൃഥ്വിരാജ് ചിത്രം പരാജയമായിരുന്നില്ലെന്നും തിയറ്ററില്‍ മാത്രമാണ് ചിത്രം പരാജയപ്പെട്ടതെന്നും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഗോള്‍ഡ് പ്രീറിലീസിന് 40 കോടി കലക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമായിരുന്നെന്നും ചിത്രത്തിന്‍റ കളക്ഷനെ പറ്റി തന്നോട് പറയുകയോ തന്നെ സഹായിക്കുകയോ ചെയ്തില്ലെന്നും അല്‍ഫോന്‍സ് കുറ്റപ്പെടുത്തി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഉന്നമിട്ടാണ് അല്‍ഫോന്‍സിന്‍റെ ഒഴിയമ്പ്.

‘‘പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതല്ല, റിലീസിനു മുമ്പ് 40 കോടി കലക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. പടം ഫ്ലോപ്പ് അല്ല, തിയറ്ററിൽ പരാജയമാണ്. അതിനു കാരണം മോശം പബ്ലിസിറ്റിയാണ്. ഒരുപാട് നുണകള്‍ എന്നോടു പറഞ്ഞു, കിട്ടിയ തുകയും എന്നിൽ നിന്നും മറച്ചുവച്ചു. എന്നെ ആരും സഹായിച്ചില്ല. പുട്ടിന് പീര എന്നപോലെ, ഒരു അല്‍ഫോന്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. 

സിനിമയില്‍ ഞാന്‍ ഏഴു വര്‍ക്കുകള്‍ ചെയ്തിരുന്നു. പ്രമോഷന്‍ സമയത്ത് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിട്ടുനിന്നു. ബാക്കി എല്ലാവരും സംസാരിക്കും എന്നാണ് കരുതിയത്. ഗോള്‍ഡ് പരാജയമായത് തിയറ്ററില്‍ മാത്രമാണ്. തിയറ്ററില്‍ നിന്ന് പ്രേമത്തിന്‍റെ പണം പോലും കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. തിയറ്ററില്‍ ആളുകളെ കൊണ്ട് കൂവിച്ച മഹാനും മഹാന്‍റെ കൂടെയുള്ളവരും എല്ലാം പെടും. ഞാൻ പെടുത്തും. ’’–അല്‍ഫോന്‍സ് പറയുന്നു.

നിവിന്‍ പോളിയുമായി ചേര്‍ന്ന് ആദ്യ കാലങ്ങളില്‍ ചെയ്ത ഒരു ഷോര്‍ട് ഫിലിമിന്‍റെ ചിത്രം അല്‍ഫോന്‍സ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒരു ചിത്രം പരാജയമായാല്‍ എന്തിനാണ് ഇത്രയും വിഷാദത്തിലാകുന്നത് എന്നുള്ള ഒരു പ്രേക്ഷകന്‍റെ കമന്‍റിന് മറുപടിയായാണ് അല്‍ഫോന്‍സിന്‍റെ പുതിയ ആരോപണങ്ങള്‍.

അടുത്തിടയ്ക്ക് തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് കണ്ടുപിടിച്ചെന്നും ഇനി തിയറ്ററിനുവേണ്ടി സിനിമകള്‍ െചയ്യില്ലെന്നും അൽഫോൺസ് പറ‍ഞ്ഞിരുന്നു. 

English Summary:

Alphonse Puthren about Gold movie failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com