ADVERTISEMENT

മോഹന്‍ലാല്‍–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനെ’തിരെ നടക്കുന്നത് ഹേറ്റ് ക്യാംപെയ്നാണെന്ന് ഹരീഷ് പേരടി. ഇത്തരം കൂടോത്രങ്ങളെ മുന്‍പും മോഹന്‍ലാല്‍ നിസ്സാരമായി വലിച്ചു താഴെയിട്ടിട്ടുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.

‘‘43 വർഷത്തെ അഭിനയജീവിതത്തിലൂടെ, പുതിയ ഭാഷയിലെ ഹേറ്റ് ക്യാംപെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്.

vaaliban-hareesh-peradi-3

ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപ്പോലെ.. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന് കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടെന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

സിനിമയിൽ ചിന്നപ്പയ്യനും ജമന്തിപ്പൂവും തേനമ്മയുമായി എത്തിയ മനോജ് മോസസിനെയും കഥാ നന്ദിയെയും  സഞ്ജനാചന്ദ്രനെയും അഭിനന്ദിച്ചും പേരടി എത്തി. ‘‘ചിന്നനും അവന്റെ കുറുമ്പി പെണ്ണും തേനമ്മയും.. കഥാപാത്രങ്ങളാവാൻ ഉയിര്‍ കൊടുത്തവർ.. കഥാപാത്രങ്ങൾക്ക് ഉയിര്‍ കൊടുക്കാൻ ലിജോ കലയുടെ ഭൂതക്കണ്ണാടിയിലൂടെ കണ്ടുപിടിച്ചവർ... എന്റെ സിനിമാ അനുഭവങ്ങൾ 130 എന്ന അക്കത്തിൽ എത്തിനിൽക്കുമ്പോൾ മറ്റ് സിനിമകളിൽ അനുഭവിക്കാത്ത ഒരു സത്യം ഞാൻ തുറന്ന് പറയട്ടെ.

vaaliban-hareesh-peradi

ഇവരുടെ സ്നേഹം അയ്യനാരുടെ ലച്ചിയത്തെ മറികടക്കുമോ എന്ന് കരുതി ഞാൻ ഇവരിൽനിന്ന് പലപ്പോഴും മാറി നടക്കാറുമുണ്ടായിരുന്നു. മനോജ് മോസസ്സ്, കഥാനന്ദി, സഞ്ജനാചന്ദ്രൻ.. ഈ ചിത്രത്തിൽ ഇല്ലെങ്കിലും രണ്ടെണ്ണം ബാക്കിയുണ്ട് രംഗറാണിയും ചമതകനും.. കലയിലെ ചോര പിറപ്പുകൾ.’’–ഹരീഷ് പേരടി പറയുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com