ആ പൊന്നുമ്മ ചിത്രം പങ്കിട്ട് ആദരാഞ്ജലിയുമായി മമ്മൂട്ടി
Mail This Article
×
കവിയൂർ പൊന്നമ്മയുടെ ഓർമ്മചിത്രം പങ്കുവച്ച് മമ്മൂട്ടി. താരത്തിന്റെ കവിളിൽ കവിയൂർ പൊന്നമ്മ സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആദരാഞ്ജലികൾ നേർന്നത്.
കവിയൂർ പൊന്നമ്മയ്ക്കൊപ്പം ചെലവഴിച്ച ഹൃദ്യമായ നിമിഷത്തിന്റെ ഓർമയായി മമ്മൂട്ടി പങ്കുവച്ച ചിത്രം. '' പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ'' ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.
തനിയാവർത്തനം, വാത്സല്യം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഹൃദ്യമായ ആത്മബന്ധം ഇരുവരും സൂക്ഷിച്ചിരുന്നു.
English Summary:
Mammootty shares a memory with Kaviyoor Ponnamma. Mammootty paid his tributes by sharing a picture of Kaviyoor Ponnamma giving him a loving kiss on his cheek.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.