ADVERTISEMENT

കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മോഹൻരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് തിരക്കഥാകൃത്ത് ബോബി. ഒരു നടനെ അനശ്വരനാക്കാൻ ഒരു സിനിമ മതിയാകുമെന്ന് മോഹൻരാജിന്റെ കരിയർ പരാമർശിച്ച് ബോബി കുറിച്ചു. കിരീടം എന്ന ചിത്രത്തിലെ ഒറ്റ കഥാപാത്രത്തിലൂടെയാണ് മോഹൻരാജ് എന്ന നടൻ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. 

ബോബിയുടെ വാക്കുകൾ: തന്റെ സിനിമാ ജീവിതത്തിലുടനീളം, കീരിക്കാടൻ ജോസ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്, എക്കാലത്തെയും ക്ലാസിക്കായ 'കിരീടം' എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ച വില്ലന്റെ പേരായിരുന്നു അത്. സിനിമയിൽ അത്രയും സ്വാധീനം ചെലുത്തിയ കഥാപാത്രമായിരുന്നു അത്. ഒരു നടനെ അനശ്വരനാക്കാൻ ചിലപ്പോൾ ഒരു സിനിമ മതിയാകും. 

തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങിയ  മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

English Summary:

'One film is enough to make an actor immortal' ; About Keerikkadan Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com