ഭാവി നാത്തൂന് നസ്രിയ വക ‘ഡയമണ്ട് നെക്‌ലേസ്’: സാക്ഷിയായി ഫഹദ്
Mail This Article
ഭാവി നാത്തൂന്, വിവാഹ നിശ്ചയ വേദിയിൽ വിലപിടിപ്പുള്ള മാല സമ്മാനമായി നൽകി ഞെട്ടിച്ച് നസ്രിയ. കുടുംബത്തിലേക്ക് വരുന്ന പുതിയ ആളെ സ്നേഹത്തോടു കൂടി സ്വീകരിക്കുകയും ഒപ്പം ഒരു ഡയമണ്ട് നെക്‌ലേസ് അണിയിക്കുകയും ചെയ്യുന്ന നസ്രിയയുടെ വിഡിയോ വൈറലാണ്. എല്ലാത്തിനും സാക്ഷിയായി വേദിയിൽ ഫഹദ് ഫാസിലുമുണ്ടായിരുന്നു.
നസ്രിയ തന്റെ ഭാവി നാത്തൂന് നൽകിയ സമ്മാനം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. നസ്രിയ സമ്മാനമായി നൽകിയത് വിലപിടിച്ച രത്നങ്ങൾ പതിച്ച മാലയാണ്. ഒരു പെട്ടിയിൽ അടച്ചു കൊണ്ടുവന്ന ആഭരണം ഉയർത്തി സദസിനെ കാണിച്ചതിന് ശേഷമാണ് നസ്രിയ ഭാവി നാത്തൂന്റെ കഴുത്തിൽ അണിയിച്ചത്.
നസിമുദീനിന്റെയും ബീനയുടെയും മക്കളാണ് നസ്രിയയും നവീനും. നിശ്ചയ വേദിയിൽ നവീനിന്റെ കയ്യിൽ വാച്ച് അണിയിച്ചത് ഫഹദാണ്. ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാതെയാണ് ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കൾ പങ്കെടുത്ത വിവാഹനിശ്‌ചയത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.