ADVERTISEMENT

ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ കുട്ടികളെ ചേർത്തു പിടിക്കണമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോൻ. കുട്ടികളെ ചേർത്തു നിറുത്തിയാൽ മാത്രമെ അവരിലെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ കഴിയൂ. എമ്പുരാന്‍ സിനിമ റിലീസിനോട് അനുബന്ധിച്ച് മനോരമ ഒാൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലൂക്കാസുമായി ചേർന്ന് ജില്ലയിൽ നടത്തിയ ലഹരിക്കെതിരെ ഒരുമിക്കാം ക്യാംപെയ്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

tony-thomas
ഡോ.ടോണി തോമസ് സംസാരിക്കുന്നു

ലഹരി കുട്ടികളിൽ വരുത്തുന്ന ശാരീരിക–മാനസിക മാറ്റങ്ങളെക്കുറിച്ച് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ടോണി തോമസ് സംസാരിച്ചു. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആണ് ലഹരിക്കെതിരെ ഒരുമിക്കാം ക്യാംപെയ്ൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ സമാപന ദിവസം എമ്പുരാൻ സിനിമയുടെ അണിയറക്കാരുടെ സാന്നിധ്യത്തിൽ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ വിവിധ കലാപരിപാടികളും ഡ്രോൺ ഷോയും നടക്കും.

English Summary:

To build resistance against drug abuse, children should be closely involved, said Excise Circle Inspector S. Nijumon. Only by closely monitoring children can even minor changes in them be detected.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com