Activate your premium subscription today
Tuesday, Apr 15, 2025
ഇസൈ ജ്ഞാനി ഇളയരാജയുടെ പാട്ടുകൾ കാട്ടു തേൻ പോലെയാണെന്ന് തമിഴ് മക്കൾ പറയും. പഴകും തോറും മാധുര്യം കൂടുന്ന ഈണങ്ങൾ. എഴുപതുകളിലും എൺപതുകളിലും രാജ ഈണമിട്ട പാട്ടുകൾ ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, 40 വർഷം മുൻപ് രാജ ഈണമിട്ടൊരു പാട്ട് വിവാദത്തിന്റെ അപശ്രുതിയോടെ തമിഴകമാകെ ചർച്ച ചെയ്യുകയാണിപ്പോൾ. കാലത്തെ അതിജീവിക്കുന്ന അതിന്റെ ഈണമോ ആസ്വാദന ഭംഗിയോ അല്ല ചർച്ചകളുടെ കാതൽ. പാട്ടിന് ഈണമൊരുക്കിയ സംഗീത സംവിധായകൻ ഇളയരാജ, സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ ‘കൂലി’ സിനിമയുടെ അണിയറ പ്രവർത്തകർക്കയച്ച വക്കീൽ നോട്ടിസിനെച്ചൊല്ലിയാണ് ചർച്ചകൾ കൊഴുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ 'തങ്കമകൻ' എന്ന ചിത്രത്തിലെ ‘വാ വാ പക്കം വാ’ എന്ന പാട്ടാണ് വിവാദത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞോടുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും വാണി ജയറാമും പാടിത്തകർത്ത ഗാനം. രജനീകാന്തിന്റെ പുതിയ സിനിമയായ ‘കൂലിയുടെ’ ടീസറിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ് സംഗീത ലോകത്തെ പുതിയ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുമതിയില്ലാതെ ഗാനമുപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടിസ് അയച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിരയിൽ തരംഗം തീർത്ത ‘മഞ്ഞുമ്മൽ ബോയ്സിന്റെ’
ചെന്നൈ∙ ‘എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങൾ നിർത്തൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തി മകൻ ചരണിന്റെ അപേക്ഷയാണ്. ആശുപത്രിയിൽ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്നും ഒടുവിൽ ഉപരാഷ്ട്രപതി...SPB, Charan
ചെന്നൈ ∙ മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം എസ്.പി.ബാലസുബ്രഹ്മണ്യം (74) വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്ന്ന് ഓഗസ്റ്റ് 5 മുതൽ ചികിത്സയിലായിരുന്നു. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു...SP Balasubrahmanyam, Manorama News
ആകാശഗംഗയിൽനിന്ന് ഒഴുകിയെത്തുകയാണ് ആ നാദധാര! തലമുറകളിൽ അമൃതവർഷിണിയായി പെയ്തിറങ്ങിയ സ്വരമാധുരി. നമ്മുടെ എത്രയെത്ര രാപകലുകളാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമഴയിൽ നനഞ്ഞു കുതിർന്നത്? ശാന്തമായി ഒഴുകുന്ന അരുവിപോലെ,....S. P. Balasubrahmanyam, Manorama News
ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിച്ചു. എസ്പിബിയുടെ വിടവാങ്ങൽ സാംസ്കാരിക ലോകത്തിന് തീരാനഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ശബ്ദമാധുര്യവും സംഗീതവും...| SP Balasubrahmanyam | Manorama News
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.