Activate your premium subscription today
കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള് മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.
ഇഷ്ടഗാനത്തെപ്പറ്റി സംഗീതലോകത്തെ മലപ്പുറത്തിന്റെ സപ്തസ്വരങ്ങൾ പറയുന്നു, അതുൽ നറുകര (പിന്നണി ഗായകൻ. പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായി) ഇഷ്ടഗാനം: ‘കലക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കോ പൂപറിക്കാ പോകിലാമോ’ (ചിത്രം : അയ്യപ്പനും കോശിയും) എന്തുകൊണ്ട്: ‘ആർക്കാണ്
ഓർമകളിലേക്കു നടന്നുപോയെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റഫി. പാട്ടുപെട്ടിക്കുള്ളിൽ നിന്നൊഴുകി വന്നു കേൾവിയെ കവർന്നെടുത്ത് പിന്നെ അവിടെനിന്നൊഴുകി ഹൃദയങ്ങളിലേക്കെത്തി കാലാതീതമായി ഇങ്ങനെ കുടിയിരിക്കുന്നൊരീണം. മരണം കൊണ്ടുപോയി നാൽപ്പതു വർഷം പിന്നിടുമ്പോഴും റഫി പാടുകയാണ്.
ചാൾസ് ആന്റണി. വിദേശ സംഗീത വേദികളിലെ നിറസാന്നിധ്യം. ഈ പേര് പക്ഷേ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് 11 വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. കൃത്യമായി പറഞ്ഞാൽ 2012 ൽ ഫുട്ബോൾ ഇതിഹാസം മറഡോണ ആദ്യമായി കേരളത്തിലെത്തിയ ആ ദിവസം. അന്ന് ആയിരങ്ങൾ തിങ്ങിനിറഞ്ഞ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മറഡോണയ്ക്കുവേണ്ടി വേണ്ടി സ്പാനിഷിൽ
പാട്ടുകളിലൂടെ സിനിമകൾ ശ്രദ്ധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. പാട്ടിന്റെ പേരിൽ ഹിറ്റായ ചിത്രങ്ങളുടെ കാലം. പ്രണയവും വിരഹവും സന്തോഷവും ആവേശവുമെല്ലാം പാട്ടുകളിലൂടെ മാത്രം അവതരിപ്പിക്കപ്പെട്ട്, ഒരേ ഭാവം പറയാൻ പല തരം പാട്ടുകൾ സൃഷ്ടിക്കപ്പെട്ട കാലമായിരുന്നു അത്. എന്നാൽ ഇപ്പോൾ സിനിമയുടെ സ്വഭാവവും