മമ്മൂട്ടിക്ക് സമ്മാനമായി ‘കലാഭൈരവൻ’

Mail This Article
മമ്മൂട്ടിയോടുള്ള സ്നേഹാദരമായി അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുറത്തിറക്കിയ ‘കലാഭൈരവൻ’ വിഡിയോ ശ്രദ്ധേയമാകുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ മുൻനിർത്തി സംവിധായകൻ പ്രമോദ് പപ്പൻ ആണ് വിഡിയോ ഒരുക്കിയത്.
എം.ഡി.രാജേന്ദ്രന്‍ വരികളെഴുതിയ പാട്ടിന് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് വിഡിയോ റിലീസ് ചെയ്തത്. ഡിജിറ്റൽ പെയിന്റെഡ് രീതിയിലാണ് വിഡിയോ തയ്യാറാക്കിയത്.
പാട്ട് ഇതിനോടകം നിരവധി പേർ കണ്ടു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിച്ച വിഡിയോയുടെ പിന്നണി പ്രവർത്തകരെ നിരവധി പേർ പ്രശംസിച്ചു. മമ്മൂട്ടിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചുള്ള സംഗീത വിഡിയോകളും മറ്റും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.