ADVERTISEMENT

സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബേബി ഷവർ‌‌ ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. ഒരുമിച്ചു ചേരാൻ സാധിക്കാത്തതിനാൽ ഓൺലൈനായാണ് സുഹൃത്തുക്കൾ ശ്രേയയ്ക്കായി സർപ്രൈസ് ഒരുക്കിയത്. അകലങ്ങളിലാണെങ്കിൽ പോലും അവർ തരുന്ന സ്നേഹത്തിലും കരുതലിലും ഏറെ സന്തോഷിക്കുന്നു എന്നും പ്രിയപ്പെട്ടവരെ കാണാൻ കൊതിയോടെ കാത്തിരിക്കുകയാണെന്നും ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ശ്രേയ ഘോഷാലിന്റെ അടുത്തെത്താന്‍ സുഹൃത്തുക്കൾക്കു സാധിച്ചില്ല. ഓരോരുത്തരും വിവിധയിടങ്ങളിലിരുന്നു വ്യത്യസ്തങ്ങളായ ആഹാരസാധനങ്ങൾ പാകം ചെയ്ത് ശ്രേയയുടെ അടുത്ത് എത്തിച്ചു കൊടുക്കുകയായിരുന്നു. കൂട്ടുകാരികൾ നൽകിയ സ്നേഹസമ്മാനങ്ങളെക്കുറിച്ച് ശ്രേയ മനസ്സ് തുറന്നു. ഗായിക പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

 

കഴിഞ്ഞ മാസം ആദ്യവാരമാണ് ശ്രേയ ഘോഷാലും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായയും ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. നിറവയറിൽ കൈ ചേർത്തു നിൽക്കുന്നതിന്റെ ചിത്രവും ഗായിക പങ്കുവച്ചിരുന്നു. ഗർഭകാലത്തെ വീട്ടുകാരുടെ കരുതലിനെക്കുറിച്ചും കാത്തിരിപ്പിനെക്കുറിച്ചും ഗായിക ഗായിക ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com