ADVERTISEMENT

മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സിതാര കൃഷ്ണകുമാറിന് സർപ്രൈസ് പാർട്ടി ഒരുക്കി സുഹൃത്തുക്കൾ. ഗായകൻ വിധു പ്രതാപ്, ഭാര്യ ദീപ്തി, നടൻ രമേഷ് പിഷാരടി, ഭാര്യ സൗമ്യ, ഗായിക ജ്യോത്സ്ന, ഭർത്താവ് ശ്രീകാന്ത് എന്നിവർ ചേർന്നാണ് സിതാരയ്ക്കായി സർപ്രൈസ് ഒരുക്കിയത്. 

 

ഭർത്താവ് ഡോ.സജീഷിനൊപ്പമാണ് സുഹൃത്തുക്കളുടെ അടുത്തേയ്ക്കു സിതാര എത്തിയത്. കേക്ക് മുറിച്ച് പരസ്പരം മധുരം നൽകി എല്ലാവരും ചേർന്ന് സിതാരയുടെ സംസ്ഥാന പുരസ്കാര നേട്ടം ആഘോഷമാക്കി. സജീഷിനെ തോളിലെടുത്ത് പിഷാരടി നടക്കുന്ന രസകരമായ ദൃശ്യം വിഡിയോയിൽ കാണാം. 

 

ആഘോഷ വിഡിയോ പങ്കുവച്ച് സിതാര കുറിച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്: ‘യഥാർഥ സുഹൃത്തുക്കൾ. നേട്ടങ്ങളിൽ പരസ്പരം സന്തോഷിക്കുന്നവർ. ഏത് സാഹചര്യത്തിലും പരസ്പരം കൈകോർക്കുന്നവർ. ഏറ്റവും പ്രധാനമായി പരസ്പരം നിരുപാധികമായി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർ. സുഹൃത്തുക്കളെക്കുറിച്ച് ഒരിക്കലും മാറി നിന്ന് അടക്കം പറയാത്തവർ. ഇവരെയാണ് ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളായി കണക്കാക്കുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യർ’, സിതാര കുറിച്ചു. 

 

‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ‘പാൽ നിലാവിൻ പൊയ്കയിൽ’ എന്ന പാട്ടാണ് സിതാരയ്ക്ക് ഈ വർഷത്തെ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. വിനായക് ശശികുമാറിന്റെ മനോഹരമായ വരികൾക്ക് രഞ്ജിൻ രാജ് ഈണമൊരുക്കിയ ഗാനമാണിത്. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com