പൂരത്തിന്റെ ആവേശക്കാഴ്ചയുമായി ‘തൃശൂർ പൂരം’ സംഗീത വിഡിയോ; ഏറ്റെടുത്ത് പ്രേക്ഷകർ

Mail This Article
തൃശൂർ പൂരത്തോടനുബന്ധിച്ചൊരുക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. പാലയ്ക്കത്താഴ ഫിലിംസിന്റെ ബാനറിൽ ഒരുക്കിയ ഗാനം നടൻമാരായ സുരേഷ് ഗോപി, മധുപാൽ, ജയരാജ് വാരിയർ, ജോബി കൊടകര, മണി താമര ഗായകൻ അനൂപ് ശങ്കർ എന്നിവർ ചേർന്നാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്.
ജിബി പാലയ്ക്കത്താഴെയാണ് പാട്ടിനു വരികൾ കുറിച്ചത്. കെ.ആർ.രാഹുൽ ഈണം പകർന്നു. അനൂപ് ശങ്കറും വിനു.വി.ജോര്‍ജും ചേർന്നാണു ഗാനം ആലപിച്ചത്. ജയരാജ് വാരിയർ, മനോജ് കുമാർ കായംകുളം, വിനു.വി.ജോർജ് എന്നിവർ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്തു തന്നെയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.
തൃശൂർ പൂരത്തിന്റെ ആവേശം പകരും ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വിജി ജോർജ് മാവേലിക്കര, ജോ ഡെവിസ്, ധനോ ജോസ്, അനന്തനാരായണൻ എന്നിവർ ചേർന്നാണ് ആൽബം നിർമിച്ചത്. രജ്ഞിത്.സി.രാജന്‍ മിക്സിങ്ങും ജെയ് ഓണാട്ട് എഡിറ്റിങ്ങും നിർമഹേഷ് കരുണാകരൻ ഡിസൈനിങ്ങും നിർവ്വഹിച്ചിരിക്കുന്നു.