ADVERTISEMENT

ജൊനാസ് ബ്രദേഴ്സിലെ രണ്ടാമൻ ജോ ജൊനാസും നടി സോഫി ടേണറും വേർപിരിഞ്ഞതിനു പിന്നാലെ ഇരുവരുടെയും സ്വകാര്യജീവിതം സംബന്ധിച്ച് പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. ജോയ്ക്കും സോഫിക്കും രണ്ട് മക്കളാണുള്ളത്. മൂന്നാമതൊരു കുഞ്ഞിനെക്കൂടെ ജോ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇപ്പോൾ ദമ്പതികളോട് അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. 

 

ജോ ജൊനാസ് തികഞ്ഞ കുടുംബസ്നേഹിയായിരുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് അദ്ദേഹം എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ സോഫി എല്ലായ്പ്പോഴും തന്റെ ജന്മസ്ഥലമായ ഇംഗ്ലണ്ടിൽ ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും ജോനാസ് കുടുംബത്തോടൊപ്പം അമേരിക്കയിലുള്ള ജീവിതത്തിൽ അതൃപ്തി ഉണ്ടായിരുന്നുവെന്നും അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തി. 

 

വിവാഹമോചിതരാകാന്‍ തീരുമാനിച്ചപ്പോഴും മക്കളെയും കൂട്ടി ഇംഗ്ലണ്ടിലേക്കു പോകാനാണ് സോഫി തീരുമാനിച്ചത്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ തനിക്കും അവകാശമുണ്ടെന്നു പറഞ്ഞ് ജോയും കോടതിക്കു മുന്നിലെത്തി. ഇപ്പോൾ ഇരുവരും തുല്യമായാണ് മക്കളുടെ സംരംക്ഷണാവകാശം ഏറ്റെടുത്തിരിക്കുന്നത്. 

 

ഏതാനും ആഴ്ചകൾക്കു മുൻപാണ് തങ്ങൾ വേർപിരിയുകയാണെന്ന വിവരം സോഫി ടേണറും ജോ ജൊസാനും ഔദ്യോഗികമായി അറിയിച്ചത്. ഇക്കാര്യം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്.

 

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. എന്നാൽ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com