ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ആവേശത്തിലെ ഫഹദ് ഫാസിലിന്റെ റീലിന് ഒരു 'കുടുംബ പതിപ്പ്' പുറത്തിറക്കി നടിയും നർത്തകിയുമായ ആശാ ശരത്. മക്കൾക്കും ഭർത്താവിനും ഒപ്പമാണ് ആശ ശരത്തിന്റെ രസികൻ വിഡിയോ. 'ഫാമിലി എഡിഷൻ' എന്ന അടിക്കുറിപ്പു സഹിതം മകൾ ഉത്തരയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ആവേശത്തിൽ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന റീൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു തൂണിനു പിന്നിൽ നിന്നുകൊണ്ട് രണ്ടു മുഖഭാവങ്ങളിൽ എത്തി നോക്കുന്ന രംഗയെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. 'കരിങ്കാളിയല്ലേ' എന്നു തുടങ്ങുന്ന ഗാനമാണ് റീലിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ റീലിനാണ് ആശ ശരത് ഫാമിലി എഡിഷൻ ഒരുക്കിയത്. 

തൂണിനു പകരം മുൻപിൽ നിന്നത് ആശ ശരത്തിന്റെ ഭർത്താവ് ശരത് തന്നെയായിരുന്നു. കൈ കെട്ടി മുൻപിൽ നിന്ന ശരത്തിനു പിന്നിൽ ആശയും മക്കളായ ഉത്തരയും കീർത്തനയും വരിയായി നിന്നു. ഡാൻസ് കോസ്റ്റ്യൂമിലായിരുന്നു ആശയും മക്കളും. സൂക്ഷ്മമായ ചിരിയും ഗൗരവും മിന്നിമാഞ്ഞു വന്ന ശരത്തിന്റെ പ്രകടനമാണ് പ്രേക്ഷകരുടെ കയ്യടി നേടിയത്. ആശയുടെ കുടുംബത്തിന്റെ നെടുംതൂൺ തന്നെയാണ് ശരത്തെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. മികച്ച പ്രതികരണമാണ് ആശ ശരത്തിന്റെ ഈ ഫാമിലി എഡിഷൻ റീലിനു ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT