ADVERTISEMENT

സുഹൃത്തിനൊപ്പം തകർപ്പൻ നൃത്തവുമായി യുവതാരം ഗോപിക രമേശ്. ത്രീ ഇഡിയറ്റ്സില്‍ സോനു നിഗവും ശ്രേയ ഘോഷാലും ചേർന്നാലപിച്ച സൂപ്പർഹിറ്റ് ഗാനം ‘സൂബി ഡൂബി’ക്കൊപ്പമാണ് ഇരുവരുടെയും ചടുലമായ ചുവടുകൾ. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ആണ് ഗോപികയും സുഹൃത്തും ധരിച്ചിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധരുള്ള താരമാണ് ഗോപിക രമേശ്. നടി പങ്കുവയ്ക്കുന്ന നൃത്തച്ചുവടുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടാറുണ്ട്. 

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ഗിരീഷ്.എ.ഡി ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് ഗോപിക രമേശ്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ‘സുഴൽ’ എന്ന വെബ്സീരീസിലും പ്രധാന വേഷത്തിലെത്തിയിരുന്നു. 

English Summary:

Gopika Ramesh shares dance video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com