മാധവ് സുരേഷിന്റെ ആദ്യ ചിത്രം; ഓഡിയോ ലോഞ്ച് നിർവഹിച്ച് സുരേഷ് ഗോപി
Mail This Article
നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നു. സംവിധായകൻ പ്രിയദർശന്റെ സ്റ്റുഡിയോയിൽ വച്ച് സുരേഷ് ഗോപിയും ചിത്രത്തിന്റെ നിർമാതാവ് ആർ.ബി.ചൗധരിയും ചേർന്നാണു ചടങ്ങ് നിർവഹിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ആർ.കെ.വിൻസെന്റ് സെൽവ, പ്രോജക്ട് ഡിസൈനർമാരായ സജിത് കൃഷ്ണ, അമൃത അശോക്, ചിത്രത്തിലെ നടന്മാരായ റാഷിക് അജ്മൽ, മിഥുൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിലാണ് ‘കുമ്മാട്ടിക്കളി’ ഒരുങ്ങുന്നത്. ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാധവ് സുരേഷിനൊപ്പം മിഥുൻ, റാഷിക് അജ്മൽ, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജർ രവി, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വെങ്കി വി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: ഡോൺ മാക്സ്.