ട്രാന്സ്പെരന്റ് സാരിയിൽ റിമിയുടെ ഫോട്ടോഷൂട്ട്, കണ്ണുടക്കി ആരാധകർ; ചിത്രങ്ങൾ വൈറൽ
Mail This Article
ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സാരിച്ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നെറ്റ് ഫാബ്രിക്കിലുള്ള സ്കിൻ കളർ സാരിയാണ് റിമി ധരിച്ചത്. സാരിയുടെ ഇരുവശങ്ങളിലുമായി വീതി കുറഞ്ഞ ബോർഡറിൽ ബീഡ്സും ത്രെഡും ഉപയോഗിച്ച് മനോഹരമായ വർക്ക് ചെയ്തിരുന്നു. ഹെവി ബീഡ്സ് വർക്ക് ഉയോഗിച്ചുള്ള സ്ലീവ്‌ലെസ് ബ്ലൗസ് ആണ് സാരിക്കൊപ്പം അണിഞ്ഞത്.
എഥേറൽ കൊച്ചിയുടെ കലക്‌ഷനിൽ നിന്നുള്ള സാരിയാണ് റിമി ധരിച്ചത്. സാരിക്ക് അനുയോജ്യമാം വിധം ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. ഓപ്പൺ ഹെയർസ്റ്റൈലിൽ ആണ് റിമി പ്രത്യക്ഷപ്പെട്ടത്. മിനിമൽ മേക്കപ്പും ചെയ്തിരിക്കുന്നു. സുധ സുധാകർ ആണ് മേക്കപ്പിനു പിന്നിൽ. സുമേഷ് സൂര്യ ചിത്രങ്ങൾ പകർത്തി.
റിമി ടോമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ക്യൂട്ട് സാരി ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. ‘ഏതാ ഈ ക്യൂട്ട് കുട്ടി’ എന്നാണ് ഒരാളുടെ കമന്റ്. ‘വീണ്ടും ചെറുതാവുകയാണല്ലോ റിമി’ എന്ന് മറ്റൊരാൾ കുറിച്ചു.
റിമി ഇത്രയും മെലിഞ്ഞ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നാണ് പലരും അന്വേഷിക്കുന്നത്. ആഹാരപ്രിയ ആയിരുന്ന ഗായിക, ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് റിമി മുൻപ് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി ടോമി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.