ധനക്കമ്മി അനുപാതം കുറഞ്ഞു: 2.22%
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ധനക്കമ്മിയും (വരവും ചെലവും തമ്മിലുള്ള അന്തരം) സംസ്ഥാന മൊത്ത ആഭ്യന്തര വരുമാനവും (ജിഎസ്ഡിപി) തമ്മിലെ അനുപാതം ഏറ്റവും മെച്ചപ്പെട്ട നിലയിൽ. സർക്കാർ പാസാക്കിയ ധന ഉത്തരവാദിത്ത നിയമമനുസരിച്ചു ജിഎസ്ഡിപിയുടെ 3 ശതമാനത്തിൽ താഴെയായിരിക്കണം ധനക്കമ്മി. ഇതു കഴിഞ്ഞ സാമ്പത്തിക വർഷം 2.22 ശതമാനമായി താഴ്ന്നു. 3.61 ആകുമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നത്. ബജറ്റിലെ കണക്കുകളനുസരിച്ച് 10.17 ലക്ഷം കോടിയാണു കഴിഞ്ഞ വർഷത്തെ ജിഎസ്ഡിപി. ധനക്കമ്മിയാകട്ടെ 22,672 കോടിയും. മുൻവർഷങ്ങളിലെ അനുപാതം:
∙ 2018–19: 3.42%
∙ 2019–20: 2.93%
∙ 2020–21: 4.57%
∙ 2021–22: 4.11%
ഇതേസമയം, ധനക്കമ്മി കുറഞ്ഞെങ്കിൽ അതിനനുസരിച്ചു ജിഎസ്ഡിപിയും കുറയുമെന്നും അപ്പോൾ അനുപാതം കൂടാൻ സാധ്യതയുണ്ടെന്നും വാദവുമുണ്ട്. ജിഎസ്ഡിപിയുടെ പുതിയ കണക്കുകൾ വരുമ്പോഴേ കൃത്യമായ വിലയിരുത്തൽ സാധ്യമാകൂ.