‘വിന്ററിൽ തിരുവനന്തപുരം – ശ്രീലങ്ക പ്രതിദിന സർവീസ്’

Mail This Article
തിരുവനന്തപുരം∙ ആവശ്യത്തിനു വിമാനം ലഭ്യമായാൽ വിന്റർ സീസണിൽ തിരുവനന്തപുരത്തുനിന്നു കൊളംബോയിലേക്ക് ആഴ്ചയിൽ ഏഴു ദിവസവും വിമാന സർവീസ് നടത്തുമെന്നും ഇതുൾപ്പെടുത്തി ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ടെന്നും ശ്രീലങ്കൻ എയർലൈൻസ്. വരുമാനത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യയിൽ ഏഴാം സ്ഥാനത്താണു തിരുവനന്തപുരം.
എല്ലാ ദിവസവും വിമാനസർവീസ് തുടങ്ങുന്നതോടെ തിരുവനന്തപുരത്തു നിന്നു കൂടുതൽ യാത്രക്കാരും വരുമാനവും പ്രതീക്ഷിക്കുന്നതായി ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവയുടെ ചുമതലയുള്ള റീജനൽ മാനേജർ വി.രവീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ വർഷവും ഈ വർഷവും കൊച്ചിയാണു നാലാം സ്ഥാനത്ത്. കൊച്ചിയിൽനിന്ന് ആഴ്ചയിൽ 10 സർവീസുള്ളപ്പോൾ തിരുവനന്തപുരത്തുനിന്ന് ഇപ്പോൾ ശനിയാഴ്ച സർവീസില്ല. ആവശ്യത്തിനു യാത്രക്കാരെ ലഭിക്കുമെങ്കിൽ കേരളത്തിൽനിന്നു വലിയ വിമാനം സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.