ADVERTISEMENT

ഗാങ്ടോക്ക് ∙ സിക്കിമിൽ പ്രേം സിങ് തമാങ് (56) തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റു. സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സ്ഥാപകൻ കൂടിയായ തമാങ്ങിന്റെ സത്യപ്രതിജ്ഞ അനുയായികൾ വലിയ ആഘോഷമാക്കി. 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി അടക്കം പരമാവധി 12 പേരാണ് നിയമപ്രകാരം മന്ത്രിസഭയിലുണ്ടാകാവുന്നത്. മന്ത്രിമാരിൽ വനിതകളില്ല. 

നിയമസഭയിലെ 32 സീറ്റിൽ 31 എണ്ണവും എസ്കെഎം ആണ് നേടിയത്. കാൽനൂറ്റാണ്ടുകാലം സിക്കിം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ (എസ്ഡിഎഫ്) അട്ടിമറിച്ച് കഴിഞ്ഞ തവണയാണ് എസ്കെഎം ആദ്യമായി അധികാരത്തിലെത്തിയത്. അധ്യാപകനായ പ്രേം സിങ് തമാങ് നേരത്തേ എസ്ഡിഎഫ് സർക്കാരിൽ 3 തവണ മന്ത്രിയായിരുന്നു. പിന്നീടാണ് സ്വന്തം പാർട്ടിയുണ്ടാക്കിയത്.

English Summary:

Prem Singh Tamang Sikkim Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com