ADVERTISEMENT

കൊളംബോ ∙ ഇന്ത്യയിലേക്കുള്ള കരമാർഗ പാത നിർമാണം സംബന്ധിച്ച പ്രായോഗിക പഠനം അവസാനഘട്ടത്തിലാണെന്നു ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു. മാന്നാർ ജില്ലയിൽ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനുള്ള സന്ദർശനത്തിനിടെയാണു പ്രാഥമിക സാധ്യതാപഠനം കഴിഞ്ഞെന്നും അന്തിമ പഠനം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയത്.

20നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൊളംബോ സന്ദർശിക്കുന്നുണ്ട്. കരപാതയുടെ സാധ്യത, ഇന്ത്യയിൽനിന്നു പുനരുപയോഗ വൈദ്യുതി വാങ്ങൽ, മാന്നാറിലെ അദാനിയുടെ കാറ്റാടി വൈദ്യുതി പദ്ധതി, ട്രിങ്കോമാലിയിലെ വ്യവസായ മേഖലയുടെ നിർമാണം എന്നിവയടക്കം ലങ്കയിലെ ഇന്ത്യൻ പദ്ധതികൾ ചർച്ച ചെയ്യും.

English Summary:

Feasibility study on India - srilanka land connectivity in final stages says Sri Lanka President Ranil Wickremesinghe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com