ഗാന്ധിജി അനുസ്മരണ ചടങ്ങിൽ കയ്യടിച്ച് നിതീഷ്; വിവാദം

Mail This Article
×
പട്ന ∙ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി നിതീഷ് കുമാർ കയ്യടിച്ചത് വിവാദമായി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു നിതീഷ് കുമാർ കയ്യടി തുടങ്ങിയത്.
-
Also Read
ഗോഡ്സെയെ ആദരിച്ച് ഹിന്ദു മഹാസഭ
അടുത്തു നിൽക്കുകയായിരുന്ന നിയമസഭാ സ്പീക്കർ നന്ദ കിഷോർ യാദവ് കയ്യടി നിർത്താൻ ആംഗ്യം കാണിച്ചപ്പോഴാണു നിതീഷിനു പരിസര ബോധമുണ്ടായത്. നിതീഷ് കുമാറിന്റെ കയ്യടി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതു ജനതാദളിനു (യു) നാണക്കേടായി. നിതീഷ് കുമാർ കുറച്ചു കാലം മുൻപു നിയമസഭയിൽ അശ്ലീല ആംഗ്യങ്ങളോടെ ഗർഭനിരോധന രീതികൾ വിവരിച്ചതു വൻവിവാദമായിരുന്നു.
English Summary:
Mahatma Gandhi's martyrdom day: Nitish's applause at Gandhiji's commemoration ceremony sparks controversy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.