ഗോഡ്സെയെ ആദരിച്ച് ഹിന്ദു മഹാസഭ

Mail This Article
×
മീററ്റ് ∙ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ഹിന്ദു മഹാസഭ ആദരിച്ചു. ഗോഡ്സെ അനശ്വരനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു നടന്ന യോഗത്തിൽ നേതാവായ പണ്ഡിറ്റ് അശോക് ശർമയുടെ നേതൃത്വത്തിൽ പൂജയും നടത്തി.
ഗാന്ധിജിയുടെ ആത്മാവും ഗാന്ധിസവും ഇന്ത്യയുടെ മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ഗാന്ധിജിയെ രാഷ്ട്രപിതാവാക്കിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്സെയെ 1949ൽ തൂക്കിലേറ്റിയിരുന്നു. ഗോഡ്സെയുടെ കുടുംബത്തെ ബഹുമാനിക്കാൻ പദ്ധതി തയാറാക്കുമെന്നും ഹിന്ദുമഹാസഭ പറഞ്ഞു. മധുരപലഹാര വിതരണവും നടന്നു.
English Summary:
Hindu Mahasabha honors Godse: The Hindu Mahasabha honored Nathuram Godse, the assassin of Mahatma Gandhi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.