നിക്ഷേപത്തട്ടിപ്പ്: വിമാനം ഇ.ഡി പിടിച്ചെടുത്തു

Mail This Article
ഹൈദരാബാദ്∙ നിക്ഷേപത്തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു. ഹൈദരാബാദ് ആസ്ഥാനമായ ഫാൽക്കൺ ഗ്രൂപ്പിന്റെ ഉടമ അമർദീപ് കുമാറിന്റെ പേരിലുള്ള, 8 പേർക്ക് സഞ്ചരിക്കാവുന്ന ബിസിനസ് ജെറ്റ് വിമാനമാണ് കസ്റ്റഡിയിലെടുത്തത്.
നിക്ഷേപകരെ കബളിപ്പിച്ച് 850 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ അമർദീപ് കുമാർ ജനുവരി 22ന് ഈ വിമാനത്തിൽ രാജ്യം വിട്ടിരുന്നു. വിമാനം രാജീവ്ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. 14 കോടി രൂപ വിലവരുന്നതാണ് വിമാനം.
‘പോൻസി സ്കീം’ പ്രകാരം ഫാൽക്കൺ ഗ്രൂപ്പ് 1700 കോടി രൂപയാണ് തട്ടിയെടുത്തത്. ഒരു ഉൽപന്നവും നിർമിച്ചു വിൽപന നടത്തി ലാഭമുണ്ടാക്കാതെ തന്നെ നിക്ഷേപകർക്ക് ആദ്യഘട്ടത്തിൽ കൃത്യമായി ‘ലാഭ വിഹിതം’ നൽകി വിശ്വാസം ആർജിച്ചു പുതിയ നിക്ഷേപകരെ കൂട്ടത്തോടെ ആകർഷിക്കുന്ന മണിചെയിൻ പദ്ധതികളാണു ‘പോൻസി സ്കീമുകൾ’.