ADVERTISEMENT

ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിലെ സംഭാഷണങ്ങൾക്കിടെ ജമ്മു–കശ്മീരിനെപ്പറ്റി നീതീകരിക്കാനാവാത്ത പരാമർശം നടത്തിയ പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ വിമർശിച്ചു. ജമ്മു–കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം അംബാസഡർ പി.ഹരീഷ് പ്രതികരിച്ചു.

ആഗോള ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണത്തിനു മുന്നോടിയായ സംഭാഷണത്തിനിടെയായിരുന്നു പാക്കിസ്ഥാൻ മുൻ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാൻജുവ മോശം പരാമർശം നടത്തിയത്.

മതപരമായ വിവേചനം എല്ലാ വിഭാഗങ്ങളിലെയും വിശ്വാസികളെ ബാധിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഇന്ത്യ, മുസ്‌ലിംകൾക്കെതിരായ അസഹിഷ്ണുതയെ അപലപിക്കുന്നതിൽ യുഎന്നിന് ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി. മതപരമായ വിവേചനം, വിദ്വേഷം, അക്രമം എന്നിവയിൽനിന്നു മുക്തമായ ലോകത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യം പണ്ടുമുതലേ ഇന്ത്യയ്ക്കുണ്ടെന്നും അനൗപചാരിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഹരീഷ് പറഞ്ഞു.

English Summary:

Kashmir Reference: India condemns Pakistan's UN speech

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com