സവാരികേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം; സംഭവം ഇടുക്കി കല്ലാറിൽ

Mail This Article
അടിമാലി ∙ കല്ലാർ അറുപതാം മൈലിൽ സ്പൈസസ് പാർക്കിലെ സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റു പാപ്പാൻ മരിച്ചു. കാസർകോട് കരിന്തളം കോഴിത്തണ്ടക്കരയിൽ കുഞ്ഞിപ്പാറ മേലേക്കണ്ടി വീട്ടിൽ ബാലകൃഷ്ണൻ (62) ആണു മരിച്ചത്. കേരള ഫാം എന്ന പേരിൽ നടത്തിവരുന്ന പാർക്കിലെ സവാരി ആനയാണ് ഇടഞ്ഞ് രണ്ടാം പാപ്പാനെ ഇന്നലെ വൈകിട്ട് ആറരയോടെ ചവിട്ടിക്കൊന്നത്.
സന്ദർശകരെ കയറ്റാനായി ആനയെ തട്ടിനോടു ചേർത്തു നിർത്തിയപ്പോഴാണു സംഭവം. തട്ടിൽ നിന്നാണു സന്ദർശകർ ആനപ്പുറത്തേക്കു കയറുന്നത്. ഈ സമയം രണ്ടാം പാപ്പാൻ ആനയുടെ കാൽച്ചുവട്ടിലായിരുന്നു. ഇതിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടിയശേഷം തുമ്പിക്കൈ കൊണ്ട് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.