ADVERTISEMENT

കേരള കോൺഗ്രസിന്റെ പ്രസക്തി 

 കേരള കോൺഗ്രസിന്റെ മുൻഗണന കേരളത്തിന്റെ അടിസ്ഥാന വികസനമാണ്. കർഷകർക്കായി ഏറ്റവും  ശബ്ദം ഉയർത്തിയ പാർട്ടി ഞങ്ങളാണ്.

ഇനിയൊരു ലയനത്തിനു സാധ്യത ഉണ്ടോ 

ഒരു സാധ്യതയും ഇപ്പോഴില്ല. പിളരാൻ പാടില്ലായിരുന്നു. 2010ൽ ലയിക്കുമ്പോൾ യുഡിഎഫിനൊപ്പം നിൽക്കാമെന്ന നിലപാടു സ്വീകരിച്ചത് മാണിസാറാണ്. മുന്നണിക്കുള്ളിൽ നിന്നു വിഷമിക്കേണ്ട സാഹചര്യങ്ങൾ വന്നപ്പോഴും മാണിസാർ നിലപാടിൽ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ മരണശേഷം ചിലർ ആ നിലപാട് മറന്നു. 

 തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികളെ എങ്ങനെ കാണുന്നു

 തിരിച്ചടിയേറ്റു എന്നതു തെറ്റാണ്. പാർട്ടി പിളർന്നപ്പോൾ ചിഹ്നം അവർക്കു ലഭിച്ചതും മറ്റും അണികൾക്ക് ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ യുഡിഎഫിനൊപ്പം നിന്നു നേട്ടം കൊയ്യാനായി. പാലായിലും യുഡിഎഫിനെ വിജയിപ്പിച്ചു. വരും തിരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം സ്വന്തമാക്കും.  

English Summary:

PJ Joseph says should not have split and there is no more merger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com