ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് 5 ദിവസം കൂടി പരക്കെ മഴ ലഭിക്കും. തെക്കൻ കേരളത്തിൽ, അറബിക്കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയതാണു മഴ കനക്കാൻ കാരണം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ യെലോ അലർട്ട് തുടരും.

കേരളത്തിന്റെ തീരപ്രദേശത്തും കടലിലും മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 വരെ വേഗത്തിൽ കാറ്റു വീശാനും കള്ളക്കടൽ പ്രതിഭാസത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മീൻ പിടിത്തത്തിനു വിലക്കുണ്ട്. മത്സ്യത്തൊഴിലാളികൾ പൂർണ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമുണ്ടായാൽ മാറി താമസിക്കണം.

English Summary:

Widespread rain for 5 more days; Orange alert in Idukki and Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com