ADVERTISEMENT

കുറവിലങ്ങാട് ∙ പഴയിടം മോഹനൻ നമ്പൂതിരി സ്കൂൾ കലോത്സവത്തിന്റെ അടുക്കളയിൽ എത്തിയിട്ട് 25 വർഷങ്ങൾ. കാൽനൂറ്റാണ്ടിനുള്ളിൽ വിവിധ കലാ, കായിക മേളകളിൽ 2.25 കോടി വിദ്യാർഥികൾക്കു പഴയിടത്തിന്റെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കി!

2000ൽ കോട്ടയം സിഎംഎസ് ഹൈസ്കൂളിൽ‍ നടന്ന റവന്യു ജില്ലാ കലോത്സവത്തിന് ഊട്ടുപുരയൊരുക്കിയായിരുന്നു തുടക്കം. അന്ന് സ്കൂൾ മുറ്റത്ത് നീലപ്പടുത മേൽക്കൂരയാക്കി ചെറിയൊരു പന്തലിൽ ആണ് പാചകം തുടങ്ങിയത്. ഇപ്പോൾ സംസ്ഥാന കലോത്സവങ്ങൾക്കു പാചകപ്പുരയും ഊട്ടുപുരയുമൊക്കെയായി കൂറ്റൻ പന്തലുകളുണ്ട്. 2004ൽ കോട്ടയത്താണ് ആദ്യമായി സംസ്ഥാന കലോത്സവത്തിൽ വിഭവങ്ങൾ ഒരുക്കിയത്. പിന്നീട് പഴയിടം മോഹനൻ നമ്പൂതിരി ഇല്ലാത്ത ഒരു സംസ്ഥാന കലോത്സവം പോലും ഉണ്ടായിട്ടില്ല. ആദ്യ കലോത്സവത്തിനു 3 നേരം ഭക്ഷണം കഴിച്ചവരുടെ എണ്ണം പ്രതിദിനം 10000 വരെയായിരുന്നെങ്കിൽ ഇപ്പോൾ അത് അരലക്ഷത്തോളമെത്തി.

English Summary:

25 Years of Culinary Excellence: Pazhayidam Mohanan Namboothiri's culinary expertise has been a cornerstone of the Kerala School Kalolsavam for 25 years. His dedication has provided millions of students with meals during various art and sports festivals across the state.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com