വെഞ്ഞാറമൂട് കൂട്ടക്കൊല: കടം തീർക്കാൻ വീണ്ടും കടം വാങ്ങി

Mail This Article
വെഞ്ഞാറമൂട് ∙ ഒരിടത്തെ കടം തീർക്കാൻ മറ്റൊരിടത്തുനിന്നു കടംവാങ്ങി പണം മറിച്ചതാണു കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ സാമ്പത്തികബാധ്യത പെരുകാൻ ഇടയാക്കിയതെന്നു പൊലീസ് കണ്ടെത്തി. 75 ലക്ഷത്തോളം രൂപ ബാധ്യതയുള്ളതിൽ 5 ലക്ഷം രൂപ മാത്രമാണു ഗൾഫിലുള്ള പിതാവിനു കൈമാറിയതെന്നാണു ബാങ്ക് രേഖകളിൽ വ്യക്തമാവുന്നത്. ഒരിക്കൽ മാത്രമാണു പിതാവ് അബ്ദുൽ റഹിമിനു പണമയച്ചത്. ബാക്കി പണമെല്ലാം നാട്ടിൽതന്നെ ചെലവഴിച്ചെന്നാണു നിഗമനം.
പണം കടം നൽകിയ 12 പേരെ കണ്ടെത്തി പൊലീസ് മൊഴിയെടുത്തു. സാമ്പത്തിക ബാധ്യത സംബന്ധിച്ചു വ്യക്തത വരുത്താൻ അന്വേഷണസംഘം റഹിമിനെ ബന്ധപ്പെടും. 15 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ തനിക്കുള്ളൂവെന്നായിരുന്നു റഹിം പൊലീസിനോടു പറഞ്ഞത്.
റഹിമിന്റെ മാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫാന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തി.