അസ്ഥികൂടം കണ്ടെത്തി; കാണാതായ ആളുടേതെന്ന് ബന്ധുക്കൾ

Mail This Article
×
അടിമാലി ∙ കുറത്തിക്കുടിക്കു സമീപം കാട്ടുകുടി വനമേഖലയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികളാണ് അസ്ഥികൂടം കണ്ടെത്തിയത്. അടിമാലി പൊലീസ് സ്ഥലത്തെത്തി. കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ എളംബ്ലാശേരിയിൽ നിന്നു കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ സോമന്റെ (55) അസ്ഥികൂടമാണ് ഇതെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതാകുമ്പോൾ ഇദ്ദേഹം ധരിച്ചിരുന്ന ഷർട്ടും മുണ്ടും അസ്ഥികൂടത്തിനു സമീപം കണ്ടെത്തി.
English Summary:
Skeleton Found in Adimaly Forest: Believed to be missing person Soman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.