നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ; സുരക്ഷാ പുരസ്കാരങ്ങളിൽ മനോരമയ്ക്ക് 2 വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം

Mail This Article
തിരുവനന്തപുരം ∙ നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ സുരക്ഷാ പുരസ്കാരങ്ങളിൽ മനോരമയ്ക്കു 2 വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഇടത്തരം വ്യവസായ വിഭാഗത്തിൽ മനോരമയുടെ കൊച്ചിയിലെ അരൂർ പ്രിന്റിങ് യൂണിറ്റിനും സൂക്ഷ്മ വ്യവസായ വിഭാഗത്തിൽ മനോരമ കണ്ണൂർ യൂണിറ്റിനുമാണ് പുരസ്കാരങ്ങൾ. ഇടത്തരം വ്യവസായ വിഭാഗത്തിൽ കളമശേരി ഗെയ്ൽ, മാള കെഎസ്ബി മിൽസ്, ആലുവ എവിടി നാച്വറൽസ് എന്നിവയ്ക്കും ഒന്നാം സമ്മാനം ലഭിച്ചു.
സൂക്ഷ്മ വ്യവസായ വിഭാഗത്തിൽ കോഴിക്കോട് ഐഒസിഎൽ, തൃശൂർ ലിവേജ് എൻജിനീയറിങ്, മണിയാർ കാർബോറാണ്ടം എന്നിവയും ഒന്നാം സ്ഥാനം നേടി. ഓരോ സ്ഥാപനത്തിലെയും ജീവനക്കാരുടെ എണ്ണം കണക്കാക്കിയാണു കാറ്റഗറി നിർണയിച്ചതെന്ന് കേരള ചാപ്റ്റർ സെക്രട്ടറി എ.എൽ.ജാക്സൻ പറഞ്ഞു.
മറ്റു വിഭാഗങ്ങൾ: വൻകിട വ്യവസായം (ഒന്നാം സമ്മാനം): ഉദ്യോഗമണ്ഡൽ ഫാക്ട്, കൊച്ചിൻ ഷിപ്‌യാഡ്, പാലക്കാട് സെയ്ന്റ് ഗോബെയ്ൻ, എറണാകുളം എഫ്സിഐ ഒഇഎൻ, (രണ്ടാം സമ്മാനം): ഉദ്യോഗമണ്ഡൽ ടിസിസി, ആരക്കുന്നം എപിടിഐവി, പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സ്, ഇടത്തരം വ്യവസായം (രണ്ടാം സമ്മാനം): എസ്‌യുഡി–കെമി, കടയിരുപ്പ് സിന്തൈറ്റ്, പ്ലാന്റ് ലിപിഡ്സ്, ചെറുകിട വ്യവസായം (ഒന്നാം സമ്മാനം): കൊരട്ടി നീറ്റ ജലാറ്റിൻ, തുറവൂർ വികെഎൽ സീസണിങ്, ആക്കുളം ഹിന്ദുസ്ഥാൻ ലാറ്റക്സ്, കൊച്ചിൻ ഹിന്ദുസ്ഥാൻ യൂണിലിവർ, (രണ്ടാം സമ്മാനം): കൊച്ചി ബിപിസിഎൽ,
കോഴിക്കോട് പികെ സ്റ്റീൽസ്, തൃശൂർ എലൈറ്റ് ഇൻഡസ്ട്രീസ്, കൊരട്ടി കാർബോറാണ്ടം, കടയിരിപ്പ് സിന്തൈറ്റ് സ്പൈസ്, സൂക്ഷ്മ വ്യവസായം (രണ്ടാം സമ്മാനം): കോഴിക്കോട് എച്ച്പിസിഎൽ, ബിപിസിഎൽ സിസികെപിഎൽ, കാക്കനാട് കാർബോറാണ്ടം യൂണിവേഴ്സൽ, അൾട്രാടെക് സിമന്റ്, മാലിന്യ സംസ്കരണ പ്ലാന്റ് (ഒന്നാം സമ്മാനം): കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ, (രണ്ടാം സ്ഥാനം): വയനാട് എംആർഎം ഇക്കോ സൊല്യൂഷൻസ്, ആശുപത്രി (ഒന്നാം സ്ഥാനം): ആലുവ രാജഗിരി, (രണ്ടാം സ്ഥാനം): തിരുവനന്തപുരം കിംസ്, കോഴിക്കോട് ബേബി മെമ്മോറിയൽ,
ഹോട്ടൽ (ഒന്നാം സ്ഥാനം): കൊച്ചി ക്രൗൺ പ്ലാസ, നിർമാണ മേഖല (ഒന്നാം സ്ഥാനം): കൊച്ചി ശോഭ മറീന–വൺ, (രണ്ടാം സ്ഥാനം) തൃശൂർ അസറ്റ് ഹോംസ്, അപാർട്മെന്റ് (ഒന്നാം സ്ഥാനം): തൃശൂർ വീഗാലാൻഡ് തേജസ്സ്, തൃശൂർ അസറ്റ് ഫോർച്യൂന, ഐടി (ഒന്നാം സ്ഥാനം) കാക്കനാട് ടാറ്റ കൺസൽറ്റൻസി, (രണ്ടാം സ്ഥാനം): കാക്കനാട് വിപ്രോ, ടൂറിസം കേന്ദ്രം (ഒന്നാം സ്ഥാനം): കൊച്ചി വണ്ടർലാ, (രണ്ടാം സ്ഥാനം): കൊച്ചി ചിറ്റിലപ്പിള്ളി സ്ക്വയർ.