ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെ ഹവാല ഇടപാടുകാർ ക്രിപ്റ്റോകറൻസിയിലേക്കു മാറുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തി. ഇന്റർനെറ്റിലെ അധോലോകമായ ഡാർക്‌വെബ്ബിലൂടെ 3 വർഷത്തിനിടെ 25 കോടിയോളം രൂപയുടെ ക്രിപ്റ്റോകറൻസി ഹവാല ഇടപാടു നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പതിവ് ഇടപാടുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായതോടെ, തിരിച്ചറിയപ്പെടാതിരിക്കാനാണു ഡാർക്‌വെബ്ബിലെ ഇടപാടുകളിലേക്കു ഹവാലക്കാർ മാറിയത്. ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യം, ഓൺലൈൻ ചൂതാട്ടം, ഭീകരപ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരാണു പ്രധാനമായും ഇത്തരം ഇടപാടുകൾ നടത്തുന്നത്.

ഇക്കൊല്ലം വരെ 1500 ക്രിപ്റ്റോകറൻസി അക്കൗണ്ടുകളിലൂടെ നടന്ന റിവേഴ്സ് ഹവാലയുടെ (ഇന്ത്യയിൽനിന്നു വിദേശത്തേക്കുള്ള ഹവാല ഇടപാട്) വിവരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കലുള്ളത്. കേരളത്തിൽ റിവേഴ്സ് ഹവാലപ്പണം ശേഖരിക്കുകയും തുല്യമായ ക്രിപ്റ്റോകറൻസി ദുബായിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വോലറ്റിലേക്കു മാറ്റുകയുമാണു ചെയ്യുന്നത്. ക്രിപ്റ്റോകറൻസി അവിടെ ദിർഹമാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. നിരീക്ഷണത്തിലുള്ള 10 അക്കൗണ്ടുകളിൽനിന്ന് ഒരുദിവസം 5 ലക്ഷം രൂപയുടെ ഇടപാടു നടന്നിട്ടുണ്ട്.2024 ജൂണിൽ ഡൽഹിയിൽ 1858 കോടി രൂപയുടെയും ഡിസംബറിൽ ജയ്പുരിൽ 20 കോടിയുടെയും ക്രിപ്റ്റോകറൻസി ഹവാല ഇടപാടു കണ്ടെത്തിയിരുന്നു.

English Summary:

Kerala's Hawala Network Goes Crypto: Millions Laundered Through Dark Web

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com