ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്‌നേഹഭവനങ്ങൾക്ക് ഇന്നു തറക്കല്ലിടും. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൽപറ്റ ബൈപ്പാസിനോടു ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിൽ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകൾ നിർമിക്കുന്നത്. ഭാവിയിൽ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ.

ആരോഗ്യകേന്ദ്രം, അങ്കണവാടി, മാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവയും ടൗൺഷിപ്പിലുണ്ടാകും. ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേഷ്കുമാർ, പി.എ.മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

English Summary:

Kerala Government's Major Initiative: Sneha Bhavanam, Houses of Love, will provide much-needed housing for victims of the devastating Mundakkay-Chooralmala landslide. Chief Minister Pinarayi Vijayan will lay the foundation stone today for this significant project that includes community amenities and will help rebuild lives in Kalpetta.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com