സമരം തുടർന്ന് അങ്കണവാടി ജീവനക്കാർ

Mail This Article
×
തിരുവനന്തപുരം ∙ ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപകൽ സമരം പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഇന്നലെ നടന്ന സമരം കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അജയ് തറയിൽ അധ്യക്ഷനായിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് ഇന്നലെ സമരത്തിൽ പങ്കെടുത്തത്.
English Summary:
Anganwadi Strike: Kerala Anganwadi workers continue indefinite strike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.