തട്ടിക്കൊണ്ടുപോയത് ഒന്നാം പ്രതിയുടെ വീട്ടിലേക്ക്; ബിജുവിനെ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ചു

Mail This Article
തൊടുപുഴ ∙ സാമ്പത്തിക തർക്കത്തെ തുടർന്നു മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ പ്രതികൾ നാലുപേരെയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തു. കൊല്ലപ്പെട്ട തൊടുപുഴ കോലാനി സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയത് ഒന്നാംപ്രതി ജോമോന്റെ കലയന്താനിയിലെ വീട്ടിലേക്കാണെന്നു പ്രതികൾ മൊഴി നൽകി. ബിജു മരിച്ചെന്നു ബോധ്യമായത് അവിടെവച്ചാണ്. അതിനു മുൻപു ബിജുവിനെ പ്രതികൾ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നും പൊലീസ് പറഞ്ഞു. 2 ഇടിവളകൾ പൊലീസ് കണ്ടെത്തി.
-
Also Read
അനന്തു കൃഷ്ണൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ഇവ പ്രതികളായ മുഹമ്മദ് അസ്‍ലം, ജോമിൻ കുര്യൻ എന്നിവരുടേതാണെന്നും പൊലീസ് കണ്ടെത്തി.ഇന്നലെ ജോമോന്റെ വീട്ടിലും മൃതദേഹം കണ്ടെത്തിയ ഗോഡൗണിലും ചുങ്കത്തിനു സമീപമുള്ള ബിജുവിന്റെ വർക്‌ഷോപ്പിലും പ്രതികളുമായി പൊലീസ് തെളിവെടുപ്പു നടത്തി.