അനന്തു കൃഷ്ണൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

Mail This Article
×
കട്ടപ്പന ∙ പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. കട്ടപ്പന, തങ്കമണി എന്നീ സ്‌റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് അനന്തുവിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കിയശേഷമാണു രണ്ടു ദിവസത്തേക്കു ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ 4 കേസുകളും തങ്കമണിയിൽ ഒരു കേസുമാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ അഞ്ചുകോടിയോളം രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണു വിവരം.
English Summary:
Five Crore Rupee Fraud: Ananthu Krishnan's Two-Day Crime Branch Custody.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.