രാജ്ഭവൻ ബോംബേറ് ഡോക്ടറാകണമെന്ന മകന്റെ സ്വപ്നം തകരാതിരിക്കാൻ: പ്രതി

Mail This Article
ചെന്നൈ∙ ഡോക്ടറാകണമെന്ന മകന്റെ സ്വപ്നം നീറ്റ് പരീക്ഷ തകർക്കുമെന്നതിനാലാണ് രാജ്ഭവനു നേരെ പെട്രോൾ ബോംബ് എറിഞ്ഞതെന്ന് പ്രതി കറുക്ക വിനോദ്.
നീറ്റ് പരീക്ഷ നിലവിൽ വന്നതിനുശേഷം ഒട്ടേറെ വിദ്യാർഥികളാണു ജീവനൊടുക്കിയതെന്നും ആറാം ക്ലാസിൽ പഠിക്കുന്ന തന്റെ മകന് നീറ്റ് ഉള്ളിടത്തോളം കാലം ഡോക്ടറാകാൻ സാധിക്കില്ലെന്നും കറുക്ക വിനോദ് പറഞ്ഞു. കഴിഞ്ഞ 25ന് ഉച്ചയ്ക്ക് രാജ്ഭവന്റെ പ്രധാന കവാടത്തിനുനേരെ 2 പെട്രോൾ ബോംബുകൾ എറിഞ്ഞതിന് അറസ്റ്റിലായ വിനോദ് പൊലീസിനു നൽകിയ മൊഴിയിലാണു കാരണം വ്യക്തമാക്കിയത്.
ബിജെപി സംസ്ഥാന ഓഫിസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണു രാജ്ഭവനു നേരെ ബോംബെറിഞ്ഞത്. വിനോദിന്റെ ജുഡീഷ്യൽ കസ്റ്റഡി 15 വരെ നീട്ടി സെയ്ദാപെട്ട് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.