മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; വിവാദത്തിന് പിന്നാലെ ഉത്തരവ് തിരുത്തി സർക്കാർ
Mail This Article
×
ഇംഫാൽ∙ മണിപ്പുരിലെ സർക്കാർ ജീവനക്കാർക്ക് ഈസ്റ്റർ ദിനത്തിൽ അവധി നൽകി. ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.
നേരത്തേ മാർച്ച് 30, 31 ദിവസങ്ങളിൽ പ്രവൃത്തി ദിവസമാക്കി മണിപ്പുർ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗവർണർ അനുസൂയ യുകെയ് ആണ് അവധി പിൻവലിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു വിശദീകരണം. ഇത് വലിയ വിവാദമായി. പിന്നാലെയാണ് പുതുക്കിയ ഉത്തരവിറക്കിയത്.
English Summary:
No holiday in Manipur on easter sunday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.