‘48 മണിക്കൂർ നേരത്തേക്ക് പ്രചാരണം പാടില്ല’: കെസിആറിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബുധൻ രാത്രി 8 മുതലാണ് വിലക്കുള്ളത്.
കോൺഗ്രസ് നേതാവ് ജി.നിരഞ്ജൻ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. റാവുവിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച നോട്ടിസ് നൽകി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി കമ്മിഷൻ അറിയിച്ചു.
ഏപ്രിൽ ആറിനാണ് കെസിആറിന് എതിരെ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി.നിരഞ്ജൻ പരാതി നൽകിയത്. സിർസില്ലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിനെതിരെ കെസിആർ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നായിരുന്നു പരാതി.