കാർവാറിൽ പുഴയില്‍ വീണ ലോറി പുറത്തെത്തിച്ചു; ദൗത്യത്തിന് നേതൃത്വം നൽകിയത് ഈശ്വർ മൽപെ
Mail This Article
×
കാർവാർ∙ കാർവാറിൽ പാലം തകർന്നു പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണു ലോറി കരയ്ക്ക് എത്തിച്ചത്. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറി 4 ക്രെയിനുകൾ ഉപയോഗിച്ചാണു കരയ്ക്ക് എത്തിച്ചത്. രാവിലെ ഒമ്പതുമണിയോടെയാണു ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്.
ഓഗസ്റ്റ് ഏഴിനാണ് കാളി നദിക്കു കുറുകെ ഗോവയെയും കർണാടകയെയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്നുവീഴുന്നത്. നദിയിൽ വീണ ലോറിയിൽനിന്ന് ഡ്രൈവർ ബാലമുരുകനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
English Summary:
Diving Expert Eeshwar Malpe Leads Successful Recovery of Lorry Submerged in Karwar River
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.