ADVERTISEMENT

കോഴിക്കോട്∙ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് സജ്ജമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാലക്കാട് ഉറപ്പായും വിജയിക്കും. ചേലക്കരയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് വിജയിക്കുമെന്ന കാര്യത്തിൽ ഒരു ശതമാനം പോലും സംശയമില്ല. സ്ഥാനാർഥി നിർണയത്തെ പറ്റി പ്രതിപക്ഷ നേതാവ് വിളിച്ച് സംസാരിച്ചിരുന്നു. ഏകദേശ തീരുമാനം അറിയിച്ചു. അത് താൻ സ്വാഗതം ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു.

‘‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയൊരു സെറ്റപ്പ് വരണം. പുതുതായി വരുന്ന ചെറുപ്പക്കാരെ സ്ഥാനാർഥിയാക്കണം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരോഗ്യം അനുവദിച്ചാൽ മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്ന് നേതൃത്വത്തെ ഇന്ന് അറിയിച്ചു. 2029 വരെ തിരഞ്ഞെടുപ്പിന് അവധി നൽകിയിരിക്കുകയാണ്’’ – മുരളീധരൻ പറഞ്ഞു.

English Summary:

K. Muraleedharan Advocates for Youth in Upcoming Kerala Elections

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com