ADVERTISEMENT

നവിമുംബൈ ∙ വെള്ളത്തെച്ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ, സ്ത്രീയെയും 18 വയസ്സുകാരിയായ മകളെയും നഗ്നരാക്കി മർദിച്ചെന്നു പരാതി. വ്യാഴാഴ്ച പൻവേലിലാണ് സംഭവമുണ്ടായത്. അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നെന്ന പരാതിയെ തുടർന്ന്, പ്രതികളായ 8 കുടുംബാംഗങ്ങളുടെ പേരിൽ കഴിഞ്ഞദിവസം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ആ പരാതി നൽകിയത് അമ്മയും മകളുമാണെന്ന സംശയമാണ് മർദനത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ജാതിപരമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

English Summary:

A woman and her daughter beaten: in Panvel, Navi Mumbai, a women and he daughter allegedly stripped and beaten by neighbors after a dispute over water usage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com