ADVERTISEMENT

ആലപ്പുഴ ∙ ‘‘ഞങ്ങളെ രക്ഷിക്കണേയെന്നു വാവിട്ടു കരഞ്ഞുകൊണ്ടു കാറിലുണ്ടായിരുന്ന ഒരാൾ എന്റെ കയ്യിൽ പിടിച്ചു. അപ്പോൾ തന്നെ അവന്റെ ബോധം മറഞ്ഞു’’ - കളർകോട് ചങ്ങനാശേരി ജംക്‌ഷനിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഭിനന്ദ് പറയുന്നു. ഇന്നലെ രാത്രി ഒൻപതരയോടെ ചങ്ങനാശേരി ജംക്‌ഷനു നൂറ് മീറ്റർ വടക്കു ഭാഗത്തായായിരുന്നു അപകടം. അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. 6 പേർക്കു ഗുരുതര പരുക്കേറ്റു. ബസ് യാത്രക്കാരായ 15 പേർക്കും പരുക്കുണ്ട്.

വണ്ടാനം ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥികളിൽ ആർക്കാണ് അപകടം പറ്റിയതെന്ന് തുടക്കത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെയാണ് രാത്രി ഹോസ്റ്റലിൽനിന്ന് ആലപ്പുഴ നഗരത്തിലേക്കു സിനിമ കാണാൻ പോയ സംഘമാണെന്ന സംശയമുണ്ടായത്. 2 മാസം മുൻപാണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളുടെ ക്ലാസ് തുടങ്ങിയത്. വൈദ്യപരിശീലനം നടത്തേണ്ടിയിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ജീവനറ്റ ശരീരങ്ങളായി അവരെത്തിയപ്പോൾ ആശുപത്രി പരിസരം വിദ്യാർഥികളെയും നാട്ടുകാരെയും കൊണ്ടു നിറഞ്ഞു.

സഹപാഠികൾ  മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. വിദ്യാർഥികളുടെ പേരും ജില്ലയുമല്ലാതെ കൂടുതൽ വിവരങ്ങൾ സഹപാഠികളിൽ പലർക്കും അറിയില്ലായിരുന്നു. കോളജ് രേഖകളിൽ നിന്നാണു വിശദമായ വിലാസവും മറ്റും ലഭിച്ചത്. അപകടത്തെത്തുടർന്നു ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിൽപ്പെട്ട കാറും ബസും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു റോഡിൽനിന്നു നീക്കിയതോടെയാണു കുരുക്ക് ഒഴിവായത്.

English Summary:

Alappuzha KSRTC Bus Car Accident Updates: 5 young medical students killed and 6 injured in Alappuzha car bus collision—Witness about accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com