ലേല റെക്കോർഡുകൾ തകർത്തും വിസ്മയം; എം.എഫ്. ഹുസൈന്റെ പെയിന്റിങ്ങിന് 118 കോടി രൂപ

Mail This Article
×
ന്യൂയോർക്ക് ∙ എം.എഫ്. ഹുസൈന്റെ മാന്ത്രികവിരലുകളൊരുക്കിയ ‘ഗ്രാമയാത്ര’ ലേല റെക്കോർഡുകൾ തകർത്തും വിസ്മയം തീർത്തു. പുതുകാല ഇന്ത്യയുടെ വൈവിധ്യസുന്ദരക്കാഴ്ചകളെ 13 പാനലുകളിലായി ഒറ്റ ക്യാൻവാസിൽ അവതരിപ്പിച്ച വിഖ്യാത ചിത്രമാണ് ന്യൂയോർക്കിലെ ലേലത്തിൽ 138 ലക്ഷം ഡോളറിന് (118 കോടിയിലേറെ രൂപ) വിറ്റുപോയത്.
മോഡേൺ ഇന്ത്യൻ ആർട്ടിനു കിട്ടുന്ന ലേലത്തുകയിൽ പുതിയ റെക്കോർഡാണിത്.2023 ലെ ലേലത്തിൽ 61.8 കോടിക്കു വിറ്റുപോയ അമൃത ഷേർഗിലിന്റെ ദ് സ്റ്റോറി ടെല്ലർ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് തകർന്നത്
English Summary:
MF Husain's 'Gram Yatra' becomes most expensive modern Indian art; fetches $13.8 million at New York auction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.