ഹെറിഫോർഡ് ഹേമയുടെ വനിതാ ദിനാഘോഷം നാളെ

Mail This Article
ഹെറിഫോർഡ് ∙ ഹെറിഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) സംഘടിപ്പിക്കുന്ന വനിതാദിനാഘോഷം 'ഷീ ഷൈൻസ്' മാർച്ച് 22ന്. സംഘടിപ്പിക്കുന്നു. ഒരു സ്ത്രീയുടെ വിജയം എന്നത് അവൾക്ക് ഏതുസാഹചര്യത്തിലും അവളായിരിക്കുവാൻ കഴിയുന്നതിലാണ്. അവളെതന്നെ സ്നേഹിക്കാൻ കഴിയുമ്പോഴാണ് അവൾക്ക് തനിക്ക് കഴിയില്ലെന്ന് വിചാരിച്ച കാര്യങ്ങളും ഭംഗിപൂർവ്വം നടത്തി കാണിക്കാൻ കഴിയുക” എന്ന ആശയത്തിലൂന്നിയാണ് ആഘോഷം.
ഹേമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രതിനിധികളും വനിതാ അംഗങ്ങളും ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ ഐക്യദാർഢ്യവും സഹകരണമുള്ള പ്രവർത്തനവും ഹേമയുടെ ഉന്നമനത്തിന് പുതിയ ദിശകൾ തുറക്കുമെന്ന് ഹേമ എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
വനിതാദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾ, ഗെയിമുകൾ, ചർച്ചാ സമ്മേളനങ്ങൾ, ചെറു നാടകങ്ങൾ എന്നിവ അരങ്ങേറും. ഹേമയുടെ വനിതാ പ്രതിനിധികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷം ഹെറിഫോർഡിലെ മലയാളി സമൂഹത്തിനിടയിൽ സ്ത്രീകളുടെ കരുത്തും സാന്നിധ്യവും വീണ്ടും ചർച്ചയാക്കുമെന്ന് പ്രതീക്ഷയെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.