ഉത്തർപ്രദേശിലെ ലഡ്ഡു മഹോത്സവത്തിനിടെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുന്നു (PTI Photo)
Mail This Article
×
ADVERTISEMENT
ബാഗ്പത്ത്∙ ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണ് 6 മരണം. അൻപതിലധികം പേർക്ക് പരുക്കേറ്റു. ജൈന മതവിഭാഗത്തിൽപെട്ടവരുടെ ആഘോഷമാണ് ലഡ്ഡു മഹോത്സവം. മഹോത്സവത്തിന്റെ ഭാഗമായി ലഡ്ഡു അർപ്പിക്കാനായി നിരവധിയാളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.
മുള കൊണ്ട് നിർമിച്ച പ്ലാറ്റ്ഫോം ഭക്തരുടെ ഭാരം താങ്ങാനാകാതെ തകർന്നു വീഴുകയായിരുന്നു. സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയെന്നും ചെറിയ പരുക്കുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വീട്ടിലേക്ക് പറഞ്ഞയച്ചെന്നും ബാഗ്പത്ത് പൊലീസ് മേധാവി അർപിത് വിജയവർഗിയ പറഞ്ഞു.
30 വർഷമായി ജൈനമത വിഭാഗത്തിൽപെട്ടവർ ലഡ്ഡു മഹോത്സവം നടത്തുന്നുണ്ട്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.
English Summary:
Bagpat Tragedy: Six dead and over 50 injured in a tragic platform collapse during a Laddu Mahotsav (Laddu festival) in Bagpat, Uttar Pradesh. UP Chief Minister Yogi Adityanath expressed grief over the devastating accident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.