സരസ് മേള: തടിയിൽ നിർമിച്ച കളിപ്പാട്ടങ്ങൾ മുതൽ കക്ക കൊണ്ടുള്ള കൗതുകവസ്തുക്കൾ വരെ

Mail This Article
ചെങ്ങന്നൂർ ∙ തടിയിൽ നിർമിച്ച കളിപ്പാട്ടങ്ങൾ വേണോ ? കുടുംബശ്രീ ദേശീയ സരസ് മേളയിൽ പോണ്ടിച്ചേരി സ്റ്റാളിൽ അവ കാണാനും വാങ്ങാനും സൗകര്യമുണ്ട്. പമ്പരം, കാറുകൾ, പാവകൾ, കിലുക്കാംപെട്ടി, ബോൾ ഗെയിം തുടങ്ങിയവയൊക്കെ തടിയിൽ നിർമിച്ചവ. മൺവിളക്കുകളും ലാംപ് ഷേഡുകളും ഇവിടെയുണ്ട്. പോണ്ടിച്ചേരി കൂടപ്പാക്കത്തു നിന്നെത്തിയ സംരംഭക കെ.ജയന്തിയാണു കളിപ്പാട്ടങ്ങൾ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. പ്രകൃതിദത്തമായതിനാൽ കുട്ടികൾക്കു ഹാനികരമല്ല ഇവയെന്നു ജയന്തി പറയുന്നു. അതുകൊണ്ടുതന്നെ അവ വിറ്റുപോകുന്നുമുണ്ട്. കക്ക ഉപയോഗിച്ചു നിർമിച്ച കൗതുകവസ്തുക്കൾ ഗോവയിൽ നിന്നെത്തിയ സംരംഭക മായാ ഷെട്കറിന്റെ സ്റ്റാളിലുണ്ട്. കീച്ചെയ്നുകൾ, മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങൾ, ബാഗുകൾ എന്നിവയൊക്കെ വിൽപനയ്ക്കുണ്ട്.
ഫുഡ് കോർട്ടിൽ 21.5 ലക്ഷത്തിന്റെ വിൽപന
ചെങ്ങന്നൂർ ∙ സരസ് മേളയിലെ ഫുഡ് കോർട്ടിലെ വിൽപന സർവകാല റെക്കോർഡിൽ. 35 കൗണ്ടറുകളിലായി വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത രുചി പകരുന്ന വിഭവങ്ങൾ വിളമ്പുന്നു. ആദ്യ ദിനത്തിൽ ഫുഡ് കോർട്ടിൽ നിന്നും 5,31,690 രൂപ ലഭിച്ചു. മൂന്നാം ദിവസം 12, 09,840, അഞ്ചാം ദിവസം 14 ,93,030 രൂപയായും വരുമാനം ഉയർന്നു. റിപ്പബ്ലിക് ദിനത്തിൽ 21,50,520 രൂപയാണ് ലഭിച്ചത്. സരസ് മേളയുടെ ചരിത്രത്തിലെ സർവകാല റെക്കോർഡ് ആണിതെന്നു സംഘാടകർ പറയുന്നു.
സരസ് വേദിയിൽ ഇന്ന്
വേദി 1 ൽ 6 ന് - നൃത്തശിൽപം- സിത്താര ബാലകൃഷ്ണൻ.
7 ന് ഗാനമേള- പന്തളം ബാലൻ.
വേദി. 2ൽ 10 ന് കുടുംബശ്രീ കലാമേള - അമ്പലപ്പുഴ ബ്ലോക്ക്.
2ന് കുട്ടീസ് ബാൻഡ് എറണാകുളം.
4ന് സെമിനാർ – സ്ത്രീ ശാക്തീകരണവും സാമൂഹികനീതിയും.