ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമായാൽ കാനഡയ്ക്കുള്ള ഇറക്കുമതിത്തീരുവ ഒഴിവാക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിൽ നിന്നു യുഎസിനു ഒന്നും വേണ്ടെന്നും ട്രംപ് പറഞ്ഞു. 

‘‘കാനഡയ്ക്ക് യുഎസ് നൂറുകണക്കിനു ബില്യൺ ഡോളറാണ് സബ്സിഡിയായി നൽകുന്നത്. ഈ വലിയ സബ്‌സിഡി ഇല്ലെങ്കിൽ, കാനഡ ഒരു രാജ്യമായി നിലനിൽക്കില്ല. അതിനാൽ, കാനഡ നമ്മുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമായി മാറണം. ഈ നീക്കം വഴി വളരെ കുറഞ്ഞ നികുതിക്കൊപ്പം കാനഡയിലെ ജനങ്ങൾക്കു മികച്ച സൈനിക സംരക്ഷണവും ലഭിക്കും’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.

കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്നതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പതനത്തിനു കാരണമായത് വരെ ട്രംപിന്റെ ഈ പ്രസ്താവനയാണെന്ന് വിലയിരുത്തുന്നവരുമുണ്ട്.

English Summary:

Canada 51st State :Trump's proposal to make Canada the 51st state aims to avoid import tariffs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com