ADVERTISEMENT

ഗാസ∙ 2023 ഒക്ടോബർ 7ന് ഹമാസ് ബന്ദികളാക്കിയ മൂന്നു പേരെ കൂടി മോചിപ്പിച്ചു. ഇസ്രയേൽ പൗരന്മാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വച്ച് ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബന്ദികളെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന 369 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്‌ക്കും.

ഈ മൂന്നു ബന്ദികളെ കൈമാറാൻ ശനിയാഴ്‌ച വരെയായിരുന്നു ഹമാസിന് ഇസ്രയേൽ നൽകിയ സമയപരിധി. ബന്ദികളുടെ മോചനം വൈകിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഈജിപ്തും ഖത്തറുമായി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്ക് ശേഷമാണ് ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറായത്. 

ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. ഗാസയിലേക്കുളള മാനുഷിക സഹായങ്ങൾ ഇസ്രയേൽ സേന തടഞ്ഞുവയ്ക്കുന്നതായി ഹമാസ് ആരോപിച്ചു. ഇനിയും മാനുഷിക സഹായങ്ങൾ ഗാസയിലെത്തിയില്ലെങ്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുവരെ 19 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ഹമാസിന്റെ തടവിലുളള കൂടുതൽ ബന്ദികളെ മോചിപ്പിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

അതിനിടെ 22 ലക്ഷം പലസ്തീനികളെ മാറ്റി ഗാസ സ്വന്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ബദൽ പദ്ധതിയുമായി അറബ് രാജ്യങ്ങൾ രംഗത്തെത്തി. ഹമാസിനെ ഒഴിവാക്കി രാജ്യാന്തര പങ്കാളിത്തത്തോടെ പദ്ധതി തയാറാക്കാനാണ് അറബ് രാജ്യങ്ങൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

English Summary:

Hamas hostage release marks a significant development in the Israel-Gaza conflict. However, tensions persist amid concerns over humanitarian aid and a proposed Arab peace plan to address the broader geopolitical situation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com